/sathyam/media/post_attachments/27sH4qb0SW1Cb108EANJ.jpg)
കൊവിഡ് മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ ലഭ്യമാകും വരെ പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കുക മാത്രമാണ് രോഗവ്യാപനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുന്നത്.
മനുഷ്യർ മാത്രമല്ല ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. തന്റെ അടുത്തിരിക്കുന്ന സോപ്പുവെള്ളം ഉപയോഗിച്ച് വേലിയും പരിസരവും വൃത്തിാക്കുകയും കൈകഴുകുകയും ചെയ്യുന്ന ഒരു ഒറാങ് ഉട്ടാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Sandra the orangutan caught cleaning her enclosure and washing her hands after observing the zookeepers doing the same thing pic.twitter.com/1cetILXXUY
— Nature is Lit? (@NaturelsLit) September 7, 2020
പരിസരം വൃത്തിയാക്കുന്നതിനൊപ്പം തന്റെ കൈകളും സോപ്പും ബ്രഷുമുപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുന്നുണ്ട് സാന്ദ്ര എന്ന് വിളിക്കുന്ന ഈ ഒറാങ് ഉട്ടാന്‍. നന്നായി തേച്ച് കഴുകിയതിന് പിന്നാലെ ആ വെള്ളത്തിൽ കൈമുക്കി വൃത്തിയാക്കാനും മറന്നിട്ടില്ല അവൾ.
വിഡിയോ പങ്കുവച്ച് ഉടൻ തന്നെ നിരവധിപേരാണ് അത് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. കോവിഡ് കാലത്തെ ഏറ്റവും മികച്ച മാതൃകാപരമായ വിഡിയോ ആണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നേച്ചർ ഈസ് ലിറ്റ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് 23 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us