Advertisment

കേരള സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജും, ആനുകൂല്യങ്ങളും സ്വാഗതം ചെയ്യുന്നു; ജില്ലാ-പ്രാദേശിക അവലോകന യോഗങ്ങളിൽ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കണം - സംഘടന ഐക്യവേദി ഭാരവാഹികൾ

New Update

publive-image

Advertisment

കോഴിക്കോട്: സർക്കാർ ആനുകൂല്യം ലഭിക്കാത്ത സമസ്ത മേഖലകളിലെ ദുരിതങ്ങളും, സാമ്പത്തിക ഞെരുക്കവും, ആത്മഹത്യകളും, പൊതു ജനവികാരവും മാനിച്ച് 5650 കോടിയുടെ കോവിഡ് പാക്കേജ്, 4% പലിശ സബ്സിഡി, സർക്കാർ കെട്ടിടങ്ങളുടെ ആറു മാസത്തെ വാടക ഇളവ്, ചെറുകിട വ്യാപാര കെട്ടിട നികുതിയും, വൈദ്യുതി ഫിക്സഡ് ചാർജ്, (ജൂലൈ മുതൽ ഡിസംബർ മാസങ്ങളിലെ) ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങളും, ആശ്വാസ നടപടികളും സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്പ് കൗൺസിലിൽ രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, പ്രസിഡണ്ടും, ഐക്യവേദി ജനറൽ കൺവീനറുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ടും, ഐക്യവേദി ചെയർമാനുമായ ജോണി പാറ്റാണി, ജനറൽ സെക്രട്ടറിയും, ഐക്യവേദി കൺവീനറുമായ ഇ.പി. മോഹൻദാസ് എന്നിവർ അഭിപ്രായപ്പെട്ടു.

വാരാന്ത്യ ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരാനാവില്ല എന്നും ലോക്ഡൗൺ സംബന്ധിച്ച് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ ഇളവുകൾ പുനഃപരിശോധിക്കാൻ ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവലോകനയോഗത്തിൽ കർശന നിർദേശം നൽകിയത്. ഇത് വാരാന്ത്യ ലോക്ഡൗൺ ഉൾപ്പെടെ ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാദിവസവും (24x7) സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉത്തരവ് ലഭിക്കുമെന്ന് അവർ വിലയിരുത്തി.

അടിയന്തിരമല്ലാത്ത വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം മാറ്റിവെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും, മന്ത്രിസഭ അംഗങ്ങളും, വകുപ്പുകളും ഏകോപിച്ച് സമ്പൂർണ്ണ വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ച ടി.പി.ആർ നിരക്ക് ഗണ്യമായി കുറച്ച്, വിദേശ വിമാന സർവീസുകൾ പുനരാരംഭിച്ച് ഗതികേടിൽ ആയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് സാഹചര്യം ഒരുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

കോവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പ്രഖ്യാപിച്ച ഒന്നും, രണ്ടും പാക്കേജുകളേക്കാൾ മികച്ചതാണ് മൂന്നാമത്തെ പാക്കേജ് എന്ന് അവർ വിലയിരുത്തി. അതിനു വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും സമ്മർദ്ദം ചെലുത്തിയ വ്യാപാര-വ്യവസായ - ടൂറിസ - യുവജന സംഘടനകളോടും, പ്രത്യേകിച്ച് നിയമ സഭയിൽ ഉന്നയിച്ച പ്രതിപക്ഷനേതാവ്, മുൻ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചറോടും നെടുമങ്ങാട് നഗരസഭ അവലോകനയോഗത്തിൽ ഉന്നയിച്ചു ജനശ്രദ്ധയിൽ കൊണ്ടുവന്ന വ്യാപാരി ഹർഷാദ് കൊക്ടയിൽ, ബക്രീദിന് മുമ്പ് പ്രതിഷേധിച്ച മിഠായിത്തെരുവിലെ വ്യാപാരികൾ, ബന്ധപ്പെട്ട സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത കോഴിക്കോട് മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെയെല്ലാം അവർ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

ജില്ലാതല പ്രാദേശിക അവലോകന യോഗങ്ങളിൽ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും, എല്ലാവരും ഐക്യത്തോടെ യോജിച്ച് പ്രവർത്തിച്ചാൽ പ്രതിസന്ധി എത്രയുംവേഗം മറികടക്കാനാവും.

തുടർച്ചയായ ദിവസങ്ങളിലെ അടച്ചിടൽ മൂലം പ്രവർത്തിക്കാൻ ആവാതെ നഷ്ടം സംഭവിച്ച ജി. എസ്. ടി ദായകരുടെ പുനർ പ്രവർത്തനത്തിന് അടച്ച ജി.എസ്.ടിയുടെ ഒരു വിഹിതം തിരിച്ചു നൽകുകയോ, കേരള സർക്കാർ കാണിച്ച മാതൃകയിൽ ജൂലൈ മുതൽ ഡിസംബർ വരെ അവർ അടയ്ക്കേണ്ട നികുതി (ആവശ്യമായ ഭേദഗതികൾ വരുത്തി) അവർക്ക് ആശ്വാസ ധനസഹായമായി അനുവദിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, ജി.എസ്ടി വകുപ്പിനോടും അഭ്യർത്ഥിച്ചു.

kozhikode news
Advertisment