ഫാന്‍ ബിസിനസ് വ്യാപകമാക്കുന്നതിനായി ഓറിയന്റല്‍ ഇലക്ട്രിക്ക് ചെറുപട്ടണങ്ങളെ ലക്ഷ്യമിടുന്നു

New Update

publive-image

കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള ആവശ്യം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാന്‍ ശ്രേണി വിപുലമാക്കുന്നു.

Advertisment

സമ്മര്‍ ബ്രീസ് പ്രോ, റാപിഡ് എയര്‍ എന്നിങ്ങനെ രണ്ട് പുതിയ ഫാനുകള്‍ കമ്പനി അവതരിപ്പിച്ചു. നിലവിലുള്ള ട്വിസ്റ്റര്‍ എന്ന ഫാന്‍ പുതുക്കാനും ആലോചിക്കുന്നുണ്ട്. വരും മാസങ്ങളില്‍ അടിസ്ഥാന, ചെലവു കുറഞ്ഞ, ഡെക്കറേറ്റീവ് മോഡലുകളുടെ ശ്രേണി വിപുലമാക്കാനും പദ്ധതിയുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലേക്ക് കൂടി കടന്നു ചെല്ലാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് പുതിയ അവതരണം.

തിരികെയുള്ള കുടിയേറ്റം, അനുകൂലമായ കാലവര്‍ഷം, സര്‍ക്കാരിന്റെ ധനപരമായ ഉത്തേജക നടപടികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഫാനുകള്‍ക്ക് ചെറിയ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായി കാണുന്നുവെന്നും വാങ്ങല്‍ ശേഷി വര്‍ധിച്ചതോടെ ഗ്രാമീണ ഉപഭോക്താക്കള്‍ നിലവാരമുള്ള ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ തേടുന്നുവെന്നും ഗ്രാമീണ ഇന്ത്യയിലെ ഈ അവസരത്തിനൊത്ത് ഉയരുന്നതിനായി വിതരണ ശൃംഖല വിപുലമാക്കുകയാണെന്നും ഗ്രാമീണ ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ആധുനിക സാങ്കേതിക വിദ്യകളോടെ പുതിയ ഫാനുകളുടെ അവതരണം തുടരുമെന്നും ഓറിയന്റ് ഇലക്ട്രിക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അതുല്‍ ജെയിന്‍ പറഞ്ഞു.

സമ്മര്‍ ബ്രീസ് പ്രോ, റാപിഡ് എയര്‍ എന്നീ പുതിയ മോഡലുകള്‍ നല്‍കുന്ന പണത്തിന് മൂല്യം നല്‍കുന്ന ഹൈസ്പീഡ് ഫാനുകളാണ്. കരുത്തുറ്റ ഈടു നില്‍ക്കുന്ന മോട്ടോറുകളും ഉന്നതമായ പെയിന്റ് ഫിനിഷും സ്റ്റൈലിലുള്ള രൂപകല്‍പ്പനയോടെയുമാണ് വരുന്നത്.

ആവശ്യത്തിനും സ്ഥലത്തിനും അനുസരിച്ച് വ്യത്യസ്ത വലുപ്പത്തില്‍ ഈ ഫാനുകള്‍ ലഭ്യമാണ്. ഓറിയന്റ് ഇലക്ട്രിക്കിന് രാജ്യത്ത് 1,25,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുണ്ട്. 450 നഗരങ്ങളിലായി ശക്തമായ സര്‍വീസ് നെറ്റ്‌വര്‍ക്കുകളുമുണ്ട്. നിലവില്‍ വിപണിയുടെ 20 ശതമാനം കയ്യാളുന്നു. ഫരീദാബാദ്, കൊല്‍ക്കത്ത യൂണിറ്റുകളില്‍ നിന്നും വര്‍ഷം 10 ദശലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

orient electric
Advertisment