‘ഓർമ്മയിൽ ഒരു ശിശിരം’; ട്രെയ്‌ലർ

ഫിലിം ഡസ്ക്
Sunday, April 28, 2019

പ്രണയത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന പുതിയ ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. ചിത്രത്തിന്റെ പേര് പോലെ തന്നെ ചില രസമുള്ള ഓർമ്മകളുമായി എത്തുന്ന സിനിമയുടെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പ്രണയത്തിന്റെ പവിത്രതയും , കുടുംബബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്.ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവഹിച്ചിരിക്കുന്നു.

×