ഒരുമ പൊന്നാനി ഫെസ്റ്റ് 2019 സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

author-image
admin
New Update

റിയാദ് :  പൊന്നാനി പ്രവാസി കൂട്ടായ്മയുടെ മൂന്നാം വാർഷികം വിപുലമായ പരിപാ ടികളോട് കൂടി ആഘോഷിച്ചു.എക്സിറ്റ് പതിനെട്ടിലുള്ള നോഫാ ഓഡിറ്റോ റിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ പൊന്നാനി എംഎൽഎ കൂടിയായ പി ശ്രീ രാമകൃഷ്‌ണൻ വാർഷികം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേരള നിയമസഭാ സ്പീക്കർ പൊന്നാനി എംഎൽഎ കൂടിയായ പി ശ്രീ രാമകൃഷ്‌ണൻ ഫെസ്റ്റ് ഉത്ഘാടനം ചെയ്യുന്നു .

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ലോക കേരള സഭ യുടെ പ്രവർത്തനങ്ങളെ പറ്റിയും പൊന്നാനിയിൽ ചെയ്തു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ പറ്റിയും ഉദ്ഘാ ടന പ്രസംഗത്തിൽ പ്രതിപാദിച്ചു. കലാഭവൻ അഷ്‌റഫ് ബിജു എന്നിവരുടെ മിമിക്സ്, നാടൻ പാട്ട് റിയാദ് മാപ്പിള കല അക്കാദമിയുടെ മെഹ്ഫിൽ, കുട്ടികളുടെ നൃത്ത നൃത്ത ങ്ങളും അരങ്ങേറി.

പ്രവാസിയായിരിക്കെ മരണപ്പെട്ട കൂട്ടായ്മയുടെ മെമ്പർ അബ്ദുൽ ലത്തീഫിനുള്ള കുടുംബസഹായ ഫണ്ട്, പൊന്നാനിയിലെ സാമൂഹ്യ പ്രവർത്തകൻ അനീഷ് കുടുമ്പ സഹായ ഫണ്ട് ചടങ്ങിൽ വിതരണം ചെയ്തു.കൂട്ടയ്മയുടെ പ്രസിഡന്റ ഹനീഫ എം കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റസൂൽ സലാം ആമുഖ പ്രസംഗം നടത്തി. ഫോർക്ക ചെയർമാൻ സത്താർ കായംകുളം, എൻ ആർ കെ പ്രതിനിധി അഷ്‌റഫ് വടക്കേ വിള, ഒഐസിസി പ്രതിനിധി സലിം കളക്കര, രവീന്ദ്രൻ നവോദയ, വിനോദ് ന്യൂ അജ് ,ജയൻ കൊടുങ്ങലൂർ മീഡിയ ഫോറം, ജോസഫ് അതിരിങ്കൽ, ശിഹാബ് കൊട്ടുക്കാട് , പ്രോഗ്രാം  കൺവീനർ അബ്ദുൽ കാദർ,നിസാർ ബേക്ക് അൽ അറബ് , ഷകീല വഹാബ്, അനിത ടീച്ചർ, സുലൈഖ റസൂൽ സലാം , എന്നിവർ ആശംസ പ്രസംഗം നടത്തി.

publive-image

കൂട്ടയ്മയുടെ ജനറൽ സെക്രട്ടറി ഷംസു പൊന്നാനി സ്വാഗതവും ട്രെഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ഷഫീഖ് ശംസുദ്ധീൻ, കബീർ യുടി, ജാഫർ, കെവി ബാവ, ഫാറൂഖ് സഖാഫി, നാസർ, കുഞ്ഞൻ ബാവ, മുജീബ് മായിൻ, മുഹമ്മദ് കുട്ടി, അൻസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment