ഫിലിം ഡസ്ക്
Updated On
New Update
മലയാളം പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് കുശാൽ എന്ന ഇതര സംസ്ഥാന തൊഴിലാളി. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പൂമുത്തോളെ… എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് കുശാൽ ആലപിച്ചിരിക്കുന്നത്. ഭാവാര്‍ദ്രമായ കുശാലിന്റെ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘പൂമുത്തോളെ…’.
Advertisment
https://www.facebook.com/100024441183590/videos/494841231340579/
സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.