/sathyam/media/post_attachments/tox6QypvS3iBM05CiYY9.jpg)
ഡൽഹി: ആലപ്പുഴ ചുനക്കര സ്വദേശി രാജേന്ദ്രൻ നായർ (50) ഹൃദയാഘാതം മൂലം ഡൽഹിയിൽ നിര്യാതനായി. ഡല്‍ഹിയില്‍ House No. 241, Street No. 4, Randolla Vihar. ഭാര്യ: ഗീത ജി. മകൾ: സരസ്വതി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
ഇദ്ദേഹം കഴിഞ്ഞ 5 വർഷമായി ഡൽഹി നാംഗ്ലോയിൽ ആണ് താമസം ശരിയാഴ്ച്ച രാവിലെ 11 മണിയ്ക്കായിരുന്നു അന്ത്യം. സൈനിക സേവനത്തിൽ നിന്നും വിരമിച്ച് ഡൽഹിയിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാർ സ്ഥാപനത്തിൽ സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിനു ഇവിടെ മലയാളികൾ ആയ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടായിരുന്നില്ല. നാട്ടിൽ നിന്നും ഭാര്യ ഗീതയുടെ അഭ്യർത്ഥന പ്രകാരം നിരവധി ആളുകളുമായി ബന്ധപ്പെട്ടതിനു ശേഷമാണ് ഇദ്ദേഹത്തിന്റെ താമസം സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്. പോസ്റ്റ് മോർട്ടത്തിന് ശേഷം തിങ്കളാഴ്ച്ച രാവിലെ മൃതശരീരം നാട്ടിലെത്തിക്കും. സംസ്ക്കാരം പിന്നീട് ഇദ്ദേഹത്തിന്റെ ചാരുംമൂട്ടിൽ ഉള്ള വസതിയിൽ വച്ച് നടത്തും.
ബന്ധുമിത്രാതികൾ ഇല്ലാതിരിന്നിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജേന്ദ്രന്റെ മൃതദേഹം ഏറ്റെടുത്ത് നിയപ്രകാരമുള്ള എല്ലാ കാര്യങ്ങളും നടത്തി നാട്ടിൽ അയക്കുവാനുള്ള മേൽനോട്ടം ഡൽഹി മലയാളി അസോസിയേഷനോടപ്പം ഡൽഹിയിലെ ഒരുപറ്റം സാമൂഹിക പ്രവർത്തകരായ ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ, ഡിഎംഎ മഹിപാൽപൂർ കപ്പാഷേര സെക്രട്ടറി പ്രദീപ് ജി കുറുപ്, ഡിഎംഎ രജൗരി ഗാർഡൻഏരിയ ചെയർമാൻ ഇ ജെ ഷാജി, ജെറോം ഇടമൺ (ഡിഎംസി), ബിജോയി തോമസ്സ്, സഞ്ജീവ് ഗാന്ധി ഹോസ്പിറ്റലിലെ സ്റ്റാഫ് ഇന്ദിര, രാജേന്ദ്രന്റെ നാട്ടിലെ അയൽവാസിയും എസ്പിജി ഉദ്യോഗസ്ഥനുമായ രാജേഷ് പിളൈ എന്നിവരായിരുന്നു.