ഒറ്റപ്പാലം: 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒറപ്പാലം ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് കമ്പനിക്ക് കീഴിലാവുകയും ബ്രിട്ടീഷുകാർ ചെർപ്പുളശ്ശേരി ആസ്ഥാനമാക്കി കോടതി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. റെയിൽവേയുടെ വരവോടെ ഒറ്റപ്പാലം ഒരു പ്രധാന നഗരമായി ഉയർന്നു.
/sathyam/media/post_attachments/z6CaXaSblrNPvAhNVaAb.jpg)
ആയിരത്തി എണ്ണൂറുകളുടെ അവസാന പാദത്തോടെ കോടതി ഉൾപ്പടെയുള്ള ബ്രിട്ടീഷ് ഭരണസംവിധാനങ്ങൾ ഒറ്റപ്പാലത്ത് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച പാരമ്പര്യവും ഈ കോടതിക്കുണ്ട്. 1921 ലെ പ്രഥമ കെ.പി.സി.സി സമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിച്ച ബ്രിട്ടീഷ് സർക്കാർ നിരവധി ദേശസ്നേഹികളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.അവരുടെ വിചാരണക്ക് സാക്ഷ്യം വഹിച്ച ചരിത്ര സ്മാരകമാണ് ഈ കോടതി.
ജസ്റ്റിസ് മാധവൻ നായർ , എഴുത്ത്കാരൻ ആയിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോൻ തുടങ്ങി പല പ്രമുഖ ന്യായാധിപൻമാരുടെയും വക്കീലൻമാരുടെയും കർമ്മമേഖലകൂടിയായിരുന്നു ഈ കോടതി.സംരക്ഷണം ഇല്ലാത്തതിനാൽ അപൂർവമായ പിരിയൻ ഗോവണി വരെ ഇന്ന് നാശത്തിന് വക്കിലാണ് എഴുത്തുകാരനായ ചന്തുമേനോൻ മാധവൻ നായർ തുടങ്ങിയവർ വിധി പറഞ്ഞ കെട്ടിടമാണ്.
നൂറ് വർഷമോ അതിലധികമോ പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ദി ആൻഷ്യന്റ് മോണുമെൻറ്സ് ആൻഡ് ആർക്കിയോളോജിക്കൽ സൈറ്റ്സ് ആൻഡ് റിമെയ്ൻസ് ആക്ട് പ്രകാരം ഉള്ളത്.ഒറ്റപ്പാലം സബ് കോടതി കെട്ടിടം ഒരു മോണുമെന്റ് അഥവാ ചരിത്ര സ്മാരകം എന്ന നിർവചനത്തിൽപ്പെടുന്നതാണെന്ന് ചരിത്ര സ്നേഹികൾ ബഹുമാനപൂർവ്വം അധികാരികളെ ഓർമിപ്പിക്കുന്നു.