താമരശ്ശേരി മേഖലയിൽ കോഴി ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി

New Update

publive-image

Advertisment

താമരശ്ശേരി: താമരശ്ശേരി മേഖലയിൽ കോഴി ഇറച്ചിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നു. പൂനൂരിലും, തച്ചംപൊയിലിലും 120 രൂപക്ക് ഒരു കിലോ ഇറച്ചിലഭിക്കുന്ന അവസരത്തിൽ താമരശ്ശേരിയിൽ 160 - 170 രൂപ വരെ കൊടുക്കേണ്ടിവരുന്നു.

തച്ചംപൊയിലിൽ ഇന്നത്തെ വില 160 രൂപയും താമരശ്ശേരിയിൽ 170 രൂപയുമാണ്. കോഴി വില നിശ്ചയിക്കുന്ന കച്ചവടക്കാരുടെ മാഫിയാ സംഘം ഇന്ന് നിശ്ചയിച്ച വിൽപ്പന വില 180 രൂപയാണ്. ഈ വിലക്ക് തന്നെ വിൽക്കുന്ന കച്ചവടക്കാരുമുണ്ട്.

ഹോട്ടലിൽ പൊറാട്ടക്ക് ഒരു രൂപ വർദ്ധിപ്പിക്കുമ്പോഴും, ഊണിന് 5 രൂപ വർദ്ധിപ്പിക്കുമ്പോഴും പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന ഒരു പ്രസ്ഥാനവും ഈ പകൽകൊള്ളക്കെതിരെ രംഗത്ത് വരുന്നില്ല എന്നത് ആശ്ചര്യമാണ്.

യാതൊരു അടിസ്ഥാന മാനദണ്ഡവുമില്ലാതെ ഏതാനും കച്ചവടക്കാർ ചിക്കൻ വ്യാപാരി സമിതി, ഏകോപന സമിതി എന്നീ പേരുകൾ പറഞ്ഞ് വായിൽ തോന്നിയ വിലയാണ് കോഴി ഇറച്ചിക്ക് നിശ്ചയിക്കുന്നത്.

kozhikode news
Advertisment