കോഴിക്കോട്‌

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള യൂണിറ്റുകൾക്ക് നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്റുകളുടെ വിതരണ ഉദ്ഘാടനം ജൂലൈ 27 ന്

സുഭാഷ് ടി ആര്‍
Monday, July 26, 2021

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ സാമൂഹിക സേവന പ്രവർത്തനത്തിന് പൊൻതൂവലായി കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്റുകളുടെ വിതരണ ഉദ്ഘാടനം ജൂലൈ 27 ചൊവ്വ 3 മണിക്ക് സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.

തഹസിൽദാർ ഗോകുൽദാസ് കോൺസെൻട്രേറ്റ് വിതരണോദ്ഘാടനം നിർവഹിക്കും. താലൂക്ക് പ്രസിഡൻറ് ടിഎ അശോകൻ അധ്യക്ഷത വഹിക്കും. താലൂക്ക് കമ്മിറ്റി ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരും ചടങ്ങിൽ സംബന്ധിക്കും.

×