/sathyam/media/post_attachments/ad3EmJrGIgJAUmhrPI3a.jpg)
കുവൈറ്റ് സിറ്റി: ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ കേരള ജനതക്കായി സമര്‍പ്പിക്കുന്ന ഓക്സിജന്‍ പ്ലാന്‍റ് ഫണ്ടിലേക്കുള്ള കുവൈറ്റ് സിറ്റി സെന്‍ട്രല്‍ വിഹിതം ഐസിഎഫ് നാഷ്ണല്‍ കമ്മറ്റി സെക്രട്ടറി അബ്ദുല്ല വടകര ഏറ്റുവാങ്ങി.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നോര്‍ക്ക റൂട്സ് ആവിഷ്കരിച്ച കെയര്‍ ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായാണ് ഐസിഎഫ് കേരളത്തില്‍
ഓക്സിജന്‍ പ്ലാന്‍റ് നിര്‍മിക്കുന്നത്.
കേരള സര്‍ക്കാറിന്‍റെ സഹകരണത്തോടെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാന്‍റ് ഏറ്റവും ഉചിതമായ സ്ഥലത്താണ് നിര്‍മിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ പിറന്ന നാടിന് ആശ്വാസമേകാന്‍ രംഗത്തിറങ്ങിയ മുഴുവന്‍ പ്രവര്‍ത്തകരെയും സഹകാരികളെയും കുവൈറ്റ് നാഷ്ണല്‍ കമ്മറ്റി പ്രത്യേകം അഭിനന്ദിച്ചു.
-മുഹമ്മദ് ബാദുഷ മുട്ടനൂര്‍
ജനറല്‍ സെക്രട്ടറി (ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us