/sathyam/media/post_attachments/MKdrDQ2tAokDncaPr9cZ.jpg)
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുറപ്പെന്ന് മന്ത്രി പി രാജീവ്. എല്ലാ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അവകാശ വാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മാത്രമേ ആയുസുള്ളൂവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്ത് വരുന്നത് യുഡിഎഫ് ആണെന്നാണ് മന്ത്രി ആരോപിക്കുന്നത്. കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഐഎം ആണ്. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് പറയുന്നത് ഏഴായിരത്തിലധികം കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ക്രമനമ്പരടക്കം കൃത്യമായി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൃക്കാക്കരയിലെ ജനങ്ങള്‍ അണിചേരുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രി പി രാജീവ് പറഞ്ഞു.
തൃക്കാക്കരയില്‍ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us