പി രവീന്ദ്രൻ ദിനാചരണം ചാത്തന്നൂരിൽ നാളെ: "ഇന്ത്യൻ ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ സെമിനാറും നടക്കും

New Update

publive-image

ചാത്തന്നൂർ: അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിലും സാമൂ ഹിക സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നിന്ന പ്രമുഖ സഹകാരിയും എംഎൽഎയും ആയിരുന്ന പി. രവീന്ദ്രന്റെ 25-ാം ചരമ വാർഷിക ദിനം നാളെ ചാത്തന്നൂരിൽ ആചരിക്കുന്നു. വൈകിട്ട് അഞ്ചിന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുല്ലക്കര രത്നാകരൻ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ചാത്തന്നൂർ ജംങ്ഷനിൽ 'ഇന്ത്യൻ ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഡ്വ. എൻ അനിരുദ്ധൻ മോഡറേറ്ററായിരിക്കും.

Advertisment

സിപിഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ആർ ദിലീപ് കുമാർ സ്വാഗതം പറയും. സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം എൽഎ, സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ. ജി ലാലു, ജി എസ് ജയലാൽ എംഎൽഎ, സിപിഐ ജില്ലാ കൗൺ സിൽ അംഗം കെ ആർ മോഹനൻ പിള്ള, പരവൂർ മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, എസ് സുഭാഷ്, ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സദാനന്ദൻപിള്ള, ഹാൻടെക്സ് വൈസ് പ്രസിഡന്റ് എൻ രവീന്ദ്രൻ, വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

Advertisment