മൂന്നു പതിറ്റാണ്ടിനു ശേഷം ഒറ്റപ്പാലം പിടിക്കാന്‍ കോണ്‍ഗ്രസ് ! ഡോ. പി സരിന്‍ യുഡിഎഫിനായി പോരാട്ടത്തിനിറങ്ങും. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ യുവനേതാവ് കളം പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. പ്രദേശവാസിയായ സരിന്‍ രംഗത്തുവരുന്നതോടെ സിപിഎമ്മിനും ആശങ്ക ! ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കോ ഇടതിനായി കളത്തിലിറങ്ങും

New Update

പാലക്കാട്: മൂന്നു പതിറ്റാണ്ടായി ഇടതുമുന്നണിയുടെ കുത്തകയായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് യുവരക്തത്തെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.

Advertisment

 

publive-image

മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കോ മത്സരത്തിനിറങ്ങാനാണ് സാധ്യത. കെ ശങ്കരനാരായണന് ശേഷമൊരു കോണ്‍ഗ്രസ് നേതാവിനെ നിയമസഭയിലേക്ക് അയക്കാത്ത ഒറ്റപ്പാലത്ത് പുതിയൊരു പരീക്ഷണത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

അഞ്ച് കൊല്ലം മുമ്പ് സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ച് യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഡോ. പി സരിനെ രംഗത്തിറക്കി ഒരു ശക്തമായ പോരാട്ടത്തിന് തന്നെ വഴിയൊരുക്കാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഒറ്റപ്പാലം സ്വദേശി കൂടിയായ സരിനുള്ള പ്രാദേശിക പിന്തുണയിലാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും കണ്ണ് ഉടക്കിയിരിക്കുന്നത്.

സരിന്റെ പ്രവര്‍ത്തന മികവും പ്രായക്കുറവുമൊക്കെ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് അപ്പുറം വ്യക്തിബന്ധങ്ങളും സരിനെ തുണയ്ക്കുമെന്നു കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നുണ്ട്.

സിറ്റിംഗ് എംഎല്‍എ പി ഉണ്ണി ഇനിയൊരങ്കത്തിനില്ലെന്ന് ഉറപ്പായതോടെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെ തന്നെ മത്സരത്തിനിറക്കാനാണ് സിപിഎം നീക്കം. ജില്ലയിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് ന്യൂനപക്ഷത്ത് നിന്നൊരാള്‍ എന്ന് ചര്‍ച്ച വന്നാല്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സുബൈദ ഇസ്ഹാക്കിന് നറുക്കുവീഴും.

പി സരിനെ ഇറക്കിയുള്ള പ്രചാരണം നഗര മേഖലയില്‍ നേരിയ തിരിച്ചടിയുണ്ടാക്കാമെങ്കിലും നഗരത്തിന് പുറത്തുള്ള പഞ്ചായത്തുകളിലെ രാഷ്ട്രീയ വോട്ടുകള്‍കൊണ്ട് മണ്ഡലം നിലനിര്‍ത്താമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

p sarin congress4
Advertisment