Advertisment

ഭാഗിക കര്‍ഫ്യൂ: പ്രവര്‍ത്തനസമയം ക്രമീകരിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഭാഗിക കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്കായി പ്രവര്‍ത്തനസമയം ക്രമീകരിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍.

സൗത്ത് സുറയില്‍ (പ്രധാന കെട്ടിടം), സ്വദേശികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ്. പ്രവാസികള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് നാലു വരെയും സമയം ക്രമീകരിച്ചിട്ടുണ്ട്.

ജഹ്‌റ ഗവര്‍ണറേറ്റ് രജിസ്‌ട്രേഷന്‍ ഓഫീസ് സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുന്നതിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കും. അഹ്മദി ഗവര്‍ണറേറ്റ് ബ്രാഞ്ചില്‍ (സൗത്ത് സബഹിയ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ കാര്‍ഡുകള്‍ ലഭിക്കും.

വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നടത്താന്‍ സാധിക്കാത്ത ഇടപാടുകളാണ് അതോറിറ്റി ആസ്ഥാനത്ത് നേരിട്ട് നടത്താന്‍ അനുവദിക്കൂ. ഇതിനാണ് സമയം ക്രമീകരിച്ചത്. അതോറിറ്റിയുടെ വെബ്‌സൈറ്റ് മുഖേന അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്.

Advertisment