Advertisment

പടവലങ്ങ കൃഷിയെ കുറിച്ച് അറിയാം

author-image
admin
Updated On
New Update

പടവലങ്ങ വളരുന്നത് താഴോട്ടാണ്. പക്ഷെ ഈ പച്ചക്കറിയുടെ ഗുണങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഒരുപാട് മുകളിലും. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തി വര്‍ദ്ദിപ്പിക്കുന്നു.

Advertisment

publive-image

നടുന്ന രീതി

നല്ല വിത്ത് ശേഖരിക്കുകയാണ് പടവലങ്ങ കൃഷിയുടെ ആദ്യ ഘട്ടം. നല്ല വലിപ്പമുള്ളതും ഈടുള്ളതുമായ പടവലത്തിന്റെ വിത്ത് ശേഖരിച്ച് ഉണക്കി നടാന്‍ പാകത്തിനാക്കണം. ഒരു മീറ്റര്‍ അകലത്തില്‍ (വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും) ഉണങ്ങിയ ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് തടങ്ങളെടുത്ത് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായ പ്രയോഗം നടത്തണം. രണ്ടാഴ്ച കഴിഞ്ഞ് വിത്തുകള്‍ പാകാം.

ഒരു തടത്തില്‍ രണ്ട് വിത്ത് എന്ന രീതിയില്‍ പാകണം. അങ്ങനെ ഒരു സെന്റ് സ്ഥലത്ത് ഇരുപത് തടമെടുക്കാം. ഇങ്ങനെ നട്ട പടവലം 30-40 ദിവസം കൊണ്ട് വള്ളി വീശി തുടങ്ങും. വള്ളിയായി തുടങ്ങുന്ന പടവലത്തിന് പടര്‍ന്നു കയറാന്‍ കമ്പ് കുത്തി കൊടുക്കണം.

ഇതിനു ശേഷം ഉറപ്പുള്ള പന്തല്‍ നിര്‍മിച്ച് പടവലം കയറ്റിവിടണം. നല്ലരീതിയില്‍ പരിരക്ഷിച്ചാല്‍ 1.50 മുതല്‍ രണ്ടു മീറ്റര്‍ വരെ നീളമുള്ള പടവലങ്ങകള്‍ ലഭിക്കാറുണ്ട്. ജൈവവളമാണ് പടവലങ്ങയ്ക്ക് ഉത്തമം.സാധാരണ 60 ദിവസം കൊണ്ട് പടവലം കായ്ക്കും. പടവലം നീളം വെച്ചു തുടങ്ങുമ്പോള്‍ അഗ്രഭാഗത്ത് കനമുള്ള കല്ല് കെട്ടി തൂക്കിക്കൊടുക്കണം. ഇങ്ങനെ ചെയ്താല്‍ പടവലം വേണ്ട വിധം നീളംവെയ്ക്കും. കീടബാധ ഒഴിവാക്കാന്‍ അഞ്ച് ദിവസം കൂടുമ്പോള്‍ ജൈവ കീടനാശിനികള്‍ തളിക്കാം.

വളപ്രയോഗം

പടവലത്തെ ആക്രമിക്കുന്ന പുഴുക്കളെ അകറ്റാന്‍ സസ്യാമൃത് എന്ന കീടനാശിനിയും നൂറ് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോ മൂത്രത്തില്‍ അരച്ചുചേര്‍ത്ത് എട്ട് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. പത്ത് ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. വണ്ട്, പ്രാണി എന്നിവര്‍ക്കെതിരേ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നത് പ്രാണികളെയും വണ്ടുകളെയും അകറ്റാന്‍ ഒരു പരിധിവരെ സഹായകരമാകും.

മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവ പടവലത്തെ ആക്രമിക്കുന്ന ശത്രുക്കളാണ്. ഇതിനെതിരേ വേപ്പണ്ണ വെളുത്തുള്ളി എമല്‍ഷന്‍ നല്ലതാണ്. കാ ഈച്ച ആക്രമത്തെ തടയാന്‍ ചെറുപ്രായത്തില്‍ പടവലം കടലാസുകൊണ്ടോ പോളിത്തീന്‍ കവറുകൊണ്ടോ പൊതിഞ്ഞുകൊടുക്കുന്നത് നല്ലതാണ്.

padavalaga cultivation
Advertisment