Privacy Policy
sathyamonline.com ഉപയോഗിക്കുന്നതിനും ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനുമുള്ള നിബന്ധനകള്‍
പൊതുജനങ്ങൾക്ക് ഉള്ളടക്കങ്ങൾ അയക്കാവുന്നതാണ്. പൊതുതാല്പര്യമുള്ള വിഷയമാവണം, പ്രതിഫലം പ്രതീക്ഷിക്കുന്നവരാകരുത് ! വാര്‍ത്തകള്‍ അയക്കേണ്ടത് news@sathyamonline.com എന്ന മെയില്‍ ഐഡിയില്‍ ആയിരിക്കണം.
Conditions for content contributors, team members & users:
- അയക്കുന്ന സൃഷ്ടികള്‍ / വാര്‍ത്തകള്‍ / ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായി തള്ളാനോ കൊള്ളാനോ എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം നീക്കം ചെയ്യാനോ ഉള്ള അധികാരം പൂര്‍ണമായി sathyamonline എഡിറ്റര്‍ക്ക് ആയിരിക്കും.
- അയക്കുന്ന സൃഷ്ടികള്‍ / ലേഖനങ്ങൾ/ വാര്‍ത്തകള്‍ / ചിത്രങ്ങൾ/ വീഡിയോ തുടങ്ങിയ ഉള്ളടക്കങ്ങളുടെ പൂർണ ഉത്തരവാദിത്തം അയക്കുന്ന ആൾ/ ലേഖകൻ/ റിപ്പോർട്ടർ/ ഫോട്ടോ ഗ്രാഫർ/ കാമറാമാൻ തുടങ്ങിയവർക്കായിരിക്കും. (ഇവരുടെ പേര് പ്രസിദ്ധീകരിച്ചുവന്നാലും വന്നില്ലെങ്കിലും പോർട്ടലിൽ ഉള്ളടക്കം നിലനിൽക്കുന്ന കാലത്തോളം ഇത് ബാധകമായിരിക്കും). പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം നിയമാനുസൃതമായി നീക്കം ചെയ്യേണ്ട സാഹചര്യത്തിലല്ലാതെ ഒരുകാരണവശാലും നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതല്ല. സത്യം ഓണ്‍ലൈന് നൽകിയ ഉള്ളടക്കത്തിൻ്റെ യാതൊരു അവകാശവും പിന്നീട് അയക്കുന്ന ആളിന് ഉണ്ടായിരിക്കുന്നല്ല.
- ഉള്ളടക്കൾ/ വിവരങ്ങൾ സ്ഫുടമായി, തെറ്റില്ലാതെ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. പ്രസ് റിലീസുകൾ വളരെ പ്രാധാന്യമുള്ളതും കാലികപ്രസക്തവുമായവ മാത്രമേ പ്രസിദ്ധീകരിക്കാൻ നിർവാഹമുള്ളൂ.
- ഉള്ളടക്കങ്ങൾ വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്
ന തരത്തിലുള്ളതാവരുത്. മതത്തേയോ ഭാഷയെയോ വര്‍ണത്തെയൊ ജാതിയേയൊ തള്ളിപ്പറയുന്നതോ തരംതാഴ്തുന്നതോ അധിക്ഷേപിക്കുകയോ ചെയ്യുന്നതോ ആവരുത്. - മതപരമായ വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ ഇടപെടുന്നതാകാന്‍ പാടില്ല. വിമര്‍ശന ലേഖനങ്ങള്‍ ആരോഗ്യപരമാകണം. കമന്റുകള്‍ (അഭിപ്രായങ്ങള്‍) രേഖപ്പെടുത്തുന്നവര്‍ മറ്റു വെബ് സൈറ്റുകളുടെ ലിങ്കുകളോ പരസ്യങ്ങളോ, അശ്ലീല-അനാവശ്യ ചിത്രങ്ങളോ, ലോഗൊ, ഗ്രാഫിക്സ്, ആനിമേഷന്‍ തുടങ്ങിയവയോ അസഭ്യമായ വാക്കുകളോ മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. മറ്റു സൈറ്റുകളുടെയോ ഉല്‍പന്നങ്ങളുടെയോ പ്രചാരണത്തിനോ ഈ പോര്‍ട്ടലിന്റെ കമന്റ് കോളമോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല. കമന്റ് കോളത്തിലെ ഉള്ളടക്കം കാര്യങ്ങള്‍
സൂചിപ്പിക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത കമന്റെഴുത്തുകാരെ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദ് ചെയ്യുന്നതായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും അംഗത്വം ഉടന്‍ റദ്ദ് ചെയ്യുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ അംഗത്വം എടുത്ത് കമന്റ് കോളം വീണ്ടും ദുരുപയോഗം ചെയ്യാനിടയായാല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ്സ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും. സൃഷ്ടികള്‍ / വാര്‍ത്തകള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം. പ്രസ് റിലീസ് ആയി കാലിക വിഷയങ്ങളുടെ ഫോട്ടോകള്‍ മാത്രമേ അയക്കേണ്ടതുള്ളൂ. ഫയല്‍ ചിത്രങ്ങളോ പഴയ പരിപാടികളുടേതോ വ്യക്തികളുടെയൊ കുടുംബ ചിത്രങ്ങളോ വേണ്ട. ലേഖനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും അയക്കുക - മറ്റു വെബ് സൈറ്റുകളിലോ ന്യൂസ് പോര്‍ട്ടലുകളിലോ ബ്ലോഗുകളിലോ പ്രസിദ്ധീകരിച്ചവ അപ്പടി അയക്കരുത്. സത്യം ഓണ്‍ലൈനില്‍ തങ്ങളയക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവരണമെന്ന് ആഗ്രഹമുള്ളവര്‍ ആദ്യം സത്യത്തിന് അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിച്ചു എന്നുറപ്പുവന്നതിന് ശേഷം ആവശ്യമാണെന്ന് തോന്നുന്നപക്ഷം മറ്റുള്ളവയിലേക്ക് അയച്ചുകൊടുക്കാവുന്നതുമാണ്.
- പൊതുതാത്പര്യങ്ങളേക്കാള്‍ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൃഷ്ടികള്‍ക്ക് വാര്‍ത്തകള്‍ എന്ന പരിഗണ ലഭിക്കില്ല. ബിസിനസ് വിഭാഗത്തില്‍ പെടുന്ന അത്തരം മാര്ക്കറ്റിംഗ് ഫീചറുകളോ മറ്റു പരസ്യങ്ങളോ പബ്ലിഷ് ചെയ്യുന്നതിന് office@sathyamonline.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
- പത്ര റിലീസുളായാലും സംഭവങ്ങളായാലും കാര്‍ട്ടൂണ്‍, ഫോട്ടോ തുടങ്ങിയവയും മറ്റു സൈറ്റുകളില്‍ നിന്ന് ഒരു കാരണവശാലും പകര്‍ത്തി അയക്കരുത്. നേരത്തെ മറ്റു വെബ് സൈറ്റുകളിലോ ബ്ലോഗുകളിലോ പോസ്റ്റ് ചെയ്ത സൃഷ്ടികള്‍ കോപി ചെയ്ത് അയക്കുകയോ മറ്റുള്ളവര്‍ക്ക് അയച്ചതിന്റെ പകര്‍പ്പോ, അതേ ആശയത്തില്‍ തലക്കെട്ടോ വരികളൊ മാറ്റി അയക്കുകയോ അരുത്.
- അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്ത, നിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.
- നിബന്ധനകള്‍ പാലിക്കാത്ത ടീം അംഗങ്ങളെ ഏത് സമയത്തും സസ്പെന്ഡ് ചെയ്യുകയോ അംഗത്വം റദ്ദ് ചെയ്യുകയോ ചെയ്യും.
- കോവിഡ് പോലുള്ള മഹാമാരിയോ മറ്റോ ഉള്ള സാഹചര്യങ്ങളിൽ ആരോഗ്യവിഭാഗത്തിൻ്റെ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള അതത് രാജ്യത്തെ നിയമങ്ങൾ പാലിച്ചു നടത്തിയ ചടങ്ങുകളുടെ വാർത്തകളും ചിത്രങ്ങളും മാത്രമേ പ്രസിദ്ധീകരണത്തിനായി അയക്കേണ്ടതുള്ളൂ.