New Update
കുവൈറ്റ് സിറ്റി: പാക് നടന്‍ ഫര്‍ഹാന്‍ അല്‍ അലിയെ കുവൈറ്റില്‍ നിന്ന് നാടുകടത്തും. 48 മണിക്കൂറിനുള്ളില്‍ നാടു കടത്തുന്നതിനുള്ള തീയതി അധികൃതര്‍ തീരുമാനിക്കുമെന്നാണ് വിവരം. സ്‌നാപ്ചാറ്റില്‍ അക്കൗണ്ടില്‍ നഗ്നദൃശ്യം പ്രചരിപ്പിച്ച കേസിലാണ് നാടു കടത്തുന്നത്.
Advertisment
തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തെറ്റ് സമ്മതിച്ച ഇയാള്‍, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു.
നേരത്തെ ഇയാളെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും, അത് റദ്ദാക്കിയിരുന്നു. ആയിരം ദിനാര്‍ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക അടച്ചതിന് ശേഷം ഇയാളെ നാടുകടത്താനാണ് നിര്‍ദ്ദേശം.