പാലാ അസോസിയേഷൻ കുവൈറ്റ് (പിഎകെ) ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 21, 2021

കുവൈറ്റ്: കോട്ടയം പാലായിൽ നിന്നുമുള്ള കുവൈറ്റിലെ പ്രവാസികളുടെ കൂട്ടായ്മയായ പാലാ അസോസിയേഷൻ കുവൈറ്റ് (പിഎകെ) അഡ്‌ഹോക് കമ്മിറ്റീ രൂപികരിച്ചു.

ജനറൽ കൺവീനർ അഡ്വ. സുബിൻ അറക്കൽ, കൺവീനർമാർ ജോമി ഉറുമ്പത്ത്, സെൻ കൊച്ചുതെക്കെതിൽ, ബൈജു നെടുംമ്പള്ളിൽ, ഏരിയ കോർഡിനേറ്റർമാർ ടോമി കണിച്ചുകാട്ട്, ലിജോയ് വരാച്ചേരി – (അബ്ബാസിയ), സാജു പാറക്കൽ , ഷിന്റോ കല്ലൂർ – (സാൽമിയ), സിബി താഴത്തുവരിക്കയിൽ, റോബി ജോൺ- (റിഗ) കിഷോർ ചൂരനോലി, കമൽ രാധാകൃഷ്ണൻ (മംഗഫ്),
അഡ്വൈസറി എക്സിക്യൂട്ടീവ് അംഗങ്ങൾ – ചെസ്സിൽ കവിയിൽ, അഡ്വ. ലാൽജി അമ്പാട്ടു, റോജി മൈലക്കൽ, അനൂപ് പുളിക്കീൽ, ഷിബു ഇടത്തിനകത്ത് എന്നിവരെ തിരഞ്ഞെടുത്തു.

സംഘടനയുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു ജീവകരുണ പ്രവർത്തനങ്ങൾ, കലാ സാംസ്‌കാരിക മേളകൾ, അംഗങ്ങളുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം തുടങ്ങിയ നിലകളിൽ പ്രവർത്തനങ്ങൾക്ക് പാലാ അസോസിയേഷൻ മുൻഗണന നൽകുമെന്ന് അഡ്വ. സുബിൻ അറക്കൽ വിശദീകരിച്ചു.

കോവിഡ് ബാധയാൽ ബുദ്ധിമുട്ടുന്ന 400 -ൽ പരം ഭിന്ന ശേഷിക്കാരായ അന്തേവാസികൾ താമസിക്കുന്ന പാലാ മരിയസദനത്തിനും മാതാവിന്റെ രോഗം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട നിലയിലെത്തിയ കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനുമായി അംഗങ്ങൾ നടത്തിയ ധന സമാഹരണം 150,000 രൂപ കടന്നു.

മരിയസദനത്തിനായി സ്വരൂപിച്ച തുക ഡയറക്ടർ സന്തോഷിനു അസോസിയേഷൻ നേതാക്കളായ തോമസ് നരിതൂക്കിൽ, റോജി മൈലക്കൽ, സുനിൽ തൊടുക എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. കോവിഡ് കാലത്തു വളരെ അധികം ബുദ്ധിമിട്ടു നേരിടുന്ന അന്തേവാസികളെ സഹായിക്കുവാൻ സന്മനസ്സ് കാണിച്ച എല്ലാ അംഗങ്ങളോടും ,നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.

പാലാ അസോസിയേഷൻ ഭാരവാഹികളെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അഡ്വ. സുബിൻ അറക്കൽ- 99035062, ജോമി തോമസ് – 65632552, കമൽ രാധാകൃഷ്ണൻ – 99400715.

Email: palaassociationkwt@gmail.com

×