Advertisment

പാലായിൽ 132 സ്കൂളുകൾ ഡിജിറ്റൽ ആകുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: കിഫ്ബിയുടെ ധനസഹായത്തോടെ പാലാ നിയോജകമണ്ഡലത്തിലെ 132 സ്കൂളുകളിൽ ഐടി ഉപകരണങ്ങൾ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ ഉൾപ്പെടുന്ന 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതി, ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്ന ഹൈടെക് ലാബ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് ഐടി ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.

ഈ പദ്ധതികളിൽപ്പെടുത്തി ലാപ്ടോപ്പ്, പ്രൊജക്ടർ, ടെലിവിഷൻ, മൾട്ടി ഫംഗ്ഷൻ പ്രിന്റർ, ഡി എസ് എൽ ആർ ക്യാമറ, എച്ച് ഡി ക്യാമറ, യു എസ് ബി സ്പീക്കർ തുടങ്ങിയവ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ഐടി ഉപകരണങ്ങൾ ലഭ്യമാക്കുന്നതെന്നും എം എൽ എ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പാലായിലെ സ്കൂളുകളും സമ്പൂർണ്ണമായും ഡിജിറ്റൽ ആകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Advertisment