പാലായിൽ എൽഡിഎഫ് മണ്ഡലം നേതൃയോഗങ്ങൾ ആരംഭിച്ചു

New Update

publive-image

പാലാ:നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നാടിയായി എൽഡിഎഫ് പഞ്ചായത്തുതല നേതൃയോഗങ്ങൾ ആരംഭിച്ചു. ആദ്യഘട്ടമായി നടത്തിയ ജനകീയo പദയാത്രയ്ക്കു ശേഷമാണ്
എല്ലാ കക്ഷികളുടെയും ബൂത്തുതല നേതാക്കളും ജനപ്രതിനിധികളേയും അതാത്‌ മേഖലകളിലെ യോഗങ്ങളിൽ പങ്കെടുപ്പിച്ചു കൊണ്ട് എല്‍ഡിഎഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും ബൂത്ത് തലത്തിൽ ഓരോ വീടുകളിലും എത്തിക്കുന്നതിനായുള്ള രണ്ടാം ഘട്ട പ്രചാരണത്തിന് മൂന്നാടിയായിട്ടാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഓരോ ഘടകകക്ഷിയും ഇതിനോടകം പ്രത്യേകം പ്രത്യേകം ബൂത്ത് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

Advertisment

കടനാട്, മൂന്നിലവ്, ഭരണങ്ങാനം, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ യോഗങ്ങൾ നടത്തി. മാർച്ച് -7 ന് എലിക്കുളം, മീനച്ചിൽ, രാമപുരം പഞ്ചായത്തുകളിലും മാർച്ച് - 8 ന് തലപ്പലം, കൊഴുവനാൽ, മുത്തോലി, കരൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും നേതൃയോഗങ്ങൾ നടത്തും.

എൽഡിഎഫ് നേതാക്കളായ ബാബു കെ ജോർജ്, എം.ജി ശേഖരൻ, ആർ രാജേന്ദ്രപ്രസാദ്, ആർ അനൂപ്, മനോജ് മാത്യു, കെ.ഒ ജോർജ്, പി.എസ് ബാബു, കുര്യാക്കോസ് ജോസഫ്, പി.എസ് സുനിൽ, സണ്ണി വടക്കേമുളഞ്ഞാൽ, ജോയി അമ്മിയാനി, പ്രൊഫ.ലോപ്പസ് മാത്യു, ബെന്നി മൈലാട്ടൂർ, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, സിബി തോട്ടുപുറം എന്നിവരും പങ്കെടുത്തു.

pala news
Advertisment