രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗം : ഉമ തോമസ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image
പാലാ : കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത സംഭവങ്ങളും എൽ.ഡി.എഫ്.സർക്കാർ നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണെന്ന് തൃക്കാക്കര എം.എൽ.ഉമ തോമസ്. ഗാന്ധിദർശൻവേദിയുടെ 2022-23 വർഷത്തെ പാലാ നിയോജകമണ്ഡലം പ്രവർത്തനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ തോമസ്.

Advertisment

വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ്പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ, അഡ്വ.എ.എസ്.തോമസ്, കെ.ഒ.വിജയകുമാർ, അഡ്വ.സോമൻ ഇടനാട്, വി.ഐ.അബ്ദുൾകരീം, ലിസിക്കുട്ടി മാത്യു, കെ.ടി.തോമസ് കിഴക്കേക്കര, മാത്യുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, ഗോപിനാഥൻ നായർ വള്ളിച്ചിറ, ജോസഫ് കൊച്ചുകുട്ടി, രാമചന്ദ്രൻ ശ്രീരംഗം, സത്യൻ, ജോഷി വെട്ടുകാട്ടിൽ, തോമസ് പാലക്കുഴ, സുബിൻ മുത്തുമല, ജോയി കുഴിവേലിത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.

Advertisment