/sathyam/media/post_attachments/Nczq7b2WqbGCJY7dBOPr.jpg)
പാലാ: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാലായിലും ട്രാക്ടര്‍ സമരം. യൂത്ത് ഫ്രണ്ട് - എം പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പാലാ ടൗണില്‍ ട്രാക്ടര്‍ സമരം അരങ്ങേറിയത്.
പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍നിന്നും നഗരം ചുറ്റി നടന്ന സമരത്തില്‍ പത്തോളം ട്രാക്ടറുകളാണ് അണിനിരന്നത്. നൂറോളം പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായി. ബാനറുകളും പതാകകളും സ്ഥാപിച്ച് ട്രാക്ടറുകള്‍ നിരനിരയായി നിരത്തിലിറങ്ങിയത് കാഴ്ചക്കാര്‍ക്കും കൗതുകമായി.
/sathyam/media/post_attachments/1ZczWP0xqK7da29pXywh.jpg)
യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് സുനിൽ പയ്യപ്പള്ളിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് യുവാക്കൾ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്രാക്റ്ററിൽ കയറി ആവേശത്തോടെ മുദ്രാവാക്യം മുഴക്കി.
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് രാജേഷ് വാളിപ്ലാക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ളാലം പാലം ജംഗ്ഷനിൽ സമ്മേളനം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക ഉദ്ഘജദാനം ചെയ്തു.
/sathyam/media/post_attachments/jJ4FgGXY1DWAyPgJuElJ.jpg)
അഡ്വ ജോസ് ടോം, സുനിൽ പയ്യപ്പള്ളി, സെൻസ് സി പുതുപ്പറമ്പിൽ, പൂവേലി ജോസുകുട്ടി, രൺദീപ് ജി മീനാഭവൻ, സന്തോഷ് കമ്പകം, ബിജു പാലൂപ്പടവൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിജു കുന്നെപ്പറമ്പിൽ, അജിത് പെമ്പിളക്കുന്നേൽ, സാവിയോ കാവുകാട്ട്, ജോസ് ചീരാങ്കുഴി, അജി അമ്പലത്തറ, തുടങ്ങിയവർ പ്രസംഗിച്ചു.