കോവിഡ് പ്രതിരോധം: നാല് സിഎഫ്എൽടിസികൾ കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നാല് സ്ഥലങ്ങളിൽ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി (സിഎഫ്എൽടിസി) കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

പെരിങ്ങോട്ടുകുറുശ്ശി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റൽ, അഗളി എ.പി.ജെ. അബ്ദുൾ കലാം റസിഡൻഷ്യൽ സ്കൂൾ, ഗവ. വിക്ടോറിയ കോളേജ് ബോയ്സ് ഹോസ്റ്റൽ എന്നിവയാണ് സി.എഫ്.എൽ.ടി.സി സെന്ററുകൾക്കായി ഏറ്റെടുക്കാൻ ഉത്തരവായത്.

മേൽപ്പറഞ്ഞ കെട്ടിടങ്ങളുടെ താക്കോലുകൾ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ ഉടൻ ഏൽപ്പിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

കെട്ടിടങ്ങളിൽ സി.എഫ്. എൽ.ടി.സി.കൾക്കാവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും ചികിത്സയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം
നിർദ്ദേശം നൽകിയിട്ടുണ്ട്.

palakkad news
Advertisment