Advertisment

പാലക്കാട് ജില്ലയിൽ നിന്നും 260 അതിഥി തൊഴിലാളികൾ കൂടി മധ്യപ്രദേശിലേക്ക് മടങ്ങി

New Update

പാലക്കാട്:  ജില്ലയിൽ നിന്നുള്ള 260 തൊഴിലാളികൾ, മലപ്പുറം ജില്ലയിൽ നിന്നുള്ള 437 പേർ ഉൾപ്പടെ 697 അതിഥി തൊഴിലാളികൾ ഞാറാഴ്ച പുലർച്ചെ 2.45 ന് മധ്യപ്രദേശിലേക്ക് തിരിച്ചു. എറണാകുളത്ത് നിന്നും മധ്യപ്രദേശിലേക്ക് പോകുന്ന ട്രെയിനിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തൊഴിലാളികൾ യാത്ര തിരിച്ചത്. മണ്ണാർക്കാട് , പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് മടങ്ങിയത്.

തൊഴിലാളികളെ കെ.എസ്.ആർ.ടി.സി. ബസുകളിലായാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അതാത് ജില്ലയിലെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.

palakadu district worker
Advertisment