പാലക്കാട്: ആദ്യത്തെ മഴ പെയ്തതോടെ മെഡിക്കൽ കോളേജ് ചോർന്നൊലിച്ചു തുടങ്ങി. കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജിനു പുറത്ത് ചെളി നിറഞ്ഞു പൂട്ടിയ പാടം പോലെ കിടക്കുന്നു. ചോരുന്ന ഭാഗത്ത് വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾ നിരത്തി വെച്ചിരിക്കയാണ്.
/sathyam/media/post_attachments/AjFrAAyikyXX5O1fyCkV.jpg)
രോഗികളോ മറ്റോ വഴുതിവീണ് പരിക്ക് പറ്റിയാൽ ചികിത്സക്ക് എല്ലു വിഭാഗമുള്ള ആശുപത്രി തേടി പോകേണ്ടി വരുമത്രെ.ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്ന സാഹചര്യത്തിൽ കൂടുതൽ രോഗികൾ മെഡിക്കൽ കോളേജിലേക്കെത്തുമ്പോൾ അസൗകര്യങ്ങൾ ഏറെയാണ്.
പുതിയ കെട്ടിടം ഇത്തരത്തിൽ ചോർന്നൊലിച്ചാൽ പഴക്കം വന്നാൽ ഇടിഞ്ഞു പൊളിഞ്ഞ് ജനങ്ങളുടെ മേൽ വീഴില്ലേയെന്ന് മെഡിക്കൽ കോളേജിലെത്തുന്നവർ ചോദിക്കുന്നു.