Advertisment

ജില്ലയിൽ കെഎപിഎസ് ഒരു കരം ഒരു മരം പദ്ധതിക്ക് തുടക്കമായി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്(KAPS) ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന ഒരു കരം ഒരു മരം എന്ന പ്രകൃതി സംരക്ഷണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

Advertisment

publive-image

ജില്ലാതല ഉദ്ഘാടനം പ്രശസ്ത പ്രകൃതിസംരക്ഷകനും,സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്‌കാര ജേതാവുമായ കല്ലൂർ ബാലൻ പാലക്കാടിന്റെ മുഖമുദ്രയായ പനംതൈ നട്ടുകൊണ്ട് നിർവഹിച്ചു. ജില്ലയിലുടനീളം ലക്ഷകണക്കിന് മരങ്ങൾ നട്ട പ്രകൃതി സ്നേഹിയാണ് കല്ലൂർ ബാലൻ. ഓരോ വ്യക്തിയും ഒരു മരം എങ്കിലും തന്റെ വീട്ടിലോ, പരിസര പ്രദേശത്തോ, ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനത്തിലോ നട്ട് പരിപാലിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും. ആയതിന് ലോകത്തിലെ ഏതൊരു വ്യക്തിക്കും, സംഘടനകൾക്കും കെഎപിഎസ് ഒരു കരം ഒരു മരം ചാലഞ്ചിൽ പങ്കാളിയാവാമെന്ന് കാപ്‌സ് പാലക്കാട് ചാപ്റ്റർ പ്രസിഡന്റ്‌ കെ.സതീഷ് അറിയിച്ചു.

രണ്ടുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ പങ്കാളിയാവുന്നവർ നാം നടുന്ന മരത്തിന് ഒരു പേര് നൽകുകയും, മരത്തെ സംബന്ധിക്കുന്ന വിവരണവും, ഓരോ രണ്ടുമാസം കൂടുമ്പോഴും നട്ട്, പരിപാലിക്കുന്ന മരത്തിനോടൊപ്പമുള്ള ഫോട്ടോയും ഉൾപ്പെടെ kpasonehandonetree@gmail.com എന്നതിലേക്ക് മെയിൽ അയക്കേണ്ടതാണ്.

മികച്ച രീതിയിൽ പദ്ധതിയിൽ പങ്കാളിയാവുന്നവർക്ക് KAPS വൃക്ഷമിത്ര പുരസ്‌കാരം സമ്മാനിക്കുമെന്നും കാപ്‌സ് റീജിയണൽ പ്രസിഡന്റ്‌ എ.അബ്ദുൾ റഹിമാൻ അറിയിച്ചു. കലൂർ ഹരിത ക്ലബ്‌ പ്രസിഡന്റ്‌ കെ.കെ.എ.റഹ്മാൻ പറളി റോവർ സ്കൗട്ട്സ് അംഗങ്ങളായ ജിത്തു. ബി, വിനു.എൻ.ആർ, അഭിനവ് കെ വിജയൻ, ഉദയ് വർമ, രോഹിത് രാജ്, നിഖിൽ ബോസ്, ആദർശ് പി.എസ് തുടങ്ങിയവർ KAPS ഒരു കരം ഒരു മരം പ്രകൃതി സംരക്ഷണ പദ്ധതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഉരുൾപൊട്ടലുണ്ടായ തേനുർ, അയർമല പ്രദേശത്ത് നൂറിലധികം മരങ്ങളും, കരിമ്പനകളും നട്ടു.

PALAKADU One Hand One Tree
Advertisment