/sathyam/media/post_attachments/TBTtcf5CwP84slf0I1lf.jpg)
പാലക്കാട്: മാനസികാരോഗ്യ പ്രശ്നങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയ, മനശാസ്ത്ര സംബന്ധവും മനോരോഗചികിത്സാ സംബന്ധവുമായ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന മനശാസ്ത്ര-സാമൂഹ്യ വിദഗ്ദ്ധൻ ഡോ.രഘുനാഥ് പാറക്കൽ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ഈ മാസം 25ന് ഇൻഡോറിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങും. ശിശുക്കളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവര്‍ക്ക് സുരക്ഷിതത്വമൊരുക്കുവാനും ആവശ്യമായ ഇടപെടൽ നടത്തിയിട്ടുള്ള ഡോ.രഘുനാഥ് പാറക്കൽ പാലക്കാട്
പോലീസ് വനിതാ സെല്ലുമായി ബന്ധപ്പെട്ട് നൂറു കണക്കിന് പേർക്ക് കൗൺസലിംഗ് നടത്തിയതും ദമ്പതിമാരുടെ പ്രശ്നങ്ങൾ പരിഹരിച്ചതും കൂടി പരിഗണിച്ചാണ് ഈ പുരസ്‌ക്കാരം.
ഓരോ വർഷവും ആയിരത്തോളം വ്യക്തികളൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയുണ്ടായി. വിശേഷണങ്ങൾക്കുള്ളിൽ ഒതുങ്ങാത്ത വിസ്മയ വ്യക്തിത്വമാണ് ഇദ്ദേഹം. സാമൂഹ്യ പ്രവർത്തന രംഗത്ത് ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന ചുമതലകൾ അത്രയധികമാണ്.
മാനസികാരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്ന ഇദ്ദേഹം സാമൂഹ്യ സാംസ്ക്കാരിക വൈജ്ഞാനിക ഇടപെടലിലൂടെ പതിനായിരങ്ങൾക്ക് വഴി കാണിച്ചു കൊടുക്കുന്നുണ്ട്.
അറിവിന്റെയും അന്വേഷണങ്ങളുടെയും എല്ലാ മേഖലയിലും ഇടപെടുന്നതാണ് ഡോക്ടറുടെ ഒരു തനതു രീതി.
ക്ലിനിക്കുകള്‍, പൊതുവായിട്ടുള്ളതും മനോരോഗ ചികിത്സക്കായിട്ടുള്ളതുമായ ആശുപത്രികള്‍, യൂണിവേഴ്സിറ്റി- മെഡിക്കല്‍ വിദ്യാർഥികൾ, സാമൂഹ്യ സേവന സന്നദ്ധ സംഘടനകൾ, ആരോഗ്യ കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-പോലീസ് -പ്രതിരോധ മേഖല, ജയിലുകള്‍, അഭയകേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥലങ്ങളില്‍ കൗൺസിലിംഗ് ചെയ്യുന്നുണ്ട്.
മാനസിക പിരിമുറുക്കം കുറയ്ക്കാനും മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കാനും പരിശ്രമിക്കുന്ന, അസാധാരണ മനശാസ്ത്ര-സാമൂഹ്യ സേവന പ്രവർത്തനം മുൻ നിർത്തി ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.