ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/05/01/jz07Qz2gx8B0AS6rLD5K.jpg)
മലമ്പുഴ: ജലം ജീവൻ പദ്ധതിയുടെ ഭാഗമായി മലമ്പുഴ കവിത ഓഡിറ്റോറിയത്തിനു മുൻവശം ചെറാട് പൈപ്പ് ലെയിൻ മാറ്റി സ്ഥാപിക്കാനായി കുഴിച്ച ചാല് മൂടാതെ പ്രദേശനിവാസികളും വിനോദസഞ്ചാരികളടക്കമുള്ള വാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു.
Advertisment
വലിയ വളവ്, പെട്രോൾ പമ്പ്, കല്യാണ മണ്ഡപം, ചെറാട് വന ദുർഗ്ഗ ദേവി ക്ഷേത്രം എന്നിവടങ്ങളിലേക്കുള്ള ജങ്ങ്ഷനിലാണ് ഈ ചാൽ അപകട സാദ്ധ്യതയുമായി ഉള്ളത്. എത്രയും വേഗം ചാല് മൂടി സഞ്ചാരം സുഗമമാക്കണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നു.