/sathyam/media/post_attachments/j4S3Vi3Bf8dLZ7pz87FQ.jpg)
പാലക്കാട്: പാലക്കാട് ഒന്നാം ക്ലാസ് വിദ്യാർത്ഥി കടന്നൽ കുത്തേറ്റ് മരിച്ചു. കണ്ണൻ- ലക്ഷ്മി ദമ്പതികളുടെ മകൻ സജിത്താണ് മരിച്ചത്. ക്വാറി തൊഴിലാളിയായ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്.
ഞായറാഴ്‌ച്ചയാണ് സംഭവം. കടന്നൽ കുത്തിയതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ തിങ്കളാഴ്‌ച്ചയോടെ ശരീരത്തിന്റെ നിറം മാറുകയും ക്ഷീണം അനുഭവപ്പെടുകയുമായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.