/sathyam/media/post_attachments/t9TlH2Gz37w5J1QUbAlG.jpg)
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം തടവ് ശിക്ഷ. പാലക്കാട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് ചെലേങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്ണന് (38) തടവ് ശിക്ഷ ലഭിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക കഠിന തടവനുഭവിക്കണം. സെപ്റ്റംബർ 27 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്‌കൂളിൽ നിന്നും വിളിച്ച് കൊണ്ടുപോകുന്ന വഴി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടി.
കേസിന്റെ വിചാരണ 2021 മാർച്ച് 15നാണ് ആരംഭിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐയാണ് കുറ്റപത്രം സമർപിച്ചത്.