പാലക്കാട് മാൻ വേട്ട: രണ്ട് പേർ പിടിയിൽ, പോലീസുകാരൻ ഉൾപ്പെടെ നാല് പേർ ഒളിവിൽ

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി വന മേഖലയിൽ മാൻ വേട്ട. തളിപ്പാടത്ത് മാനിനെ കൊന്ന് മാംസമാക്കിയ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കി.

മലപ്പുറം നിലമ്പൂർ ചോക്കാട് സ്വദേശിയായ റസ്സൽ, കരുവാരകുണ്ട് സ്വദേശിയായ ജംഷീർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മലപ്പുറം പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാഫി, കരുവാരകുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ, സഹദ് എന്നിവരാണ് ഒളിവിൽ കഴിയുന്നത്.

ഈ ആറംഗ സംഘം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി വ്യാപകമായി മൃഗവേട്ട നടത്തിവരികയാണെന്ന് വനംവകുപ്പ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്ത് നിന്നും പിടികൂടിയത്. വയനാട് പുൽപ്പള്ളിയിൽ വേട്ട നടത്തിയ മാംസം പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

NEWS
Advertisment