/sathyam/media/post_attachments/gyYiRxcRLtTX8eiWOzYy.jpg)
പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി, സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത, മെഡിക്കൽ കോളേജ് ഡയറക്ടർ എം.എസ് പത്മനാഭൻ എന്നിവർ പങ്കെടുത്തു.
ജില്ലാ ആശുപത്രിയെ കോവിഡ് കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ മെഡിക്കൽ കോളേജിൽ ലഭ്യമാക്കുമെന്ന് മന്ത്രി എകെ ബാലൻ.
കോവിധിൻ്റെ മൂന്നാം വ്യാപനം അതികഠിനമാവും ഇത് തിരിച്ചറിഞ്ഞുള്ള സജ്ജീകരണങ്ങളാണ് നടപ്പിലാക്കുന്നതെന്നും ജില്ലയിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി എകെ ബാലൻ.
കോവിഡിൻ്റെ ഒന്നാം ഘട്ടത്തെ കരുതലോടെ മറികടക്കാൻ ജില്ലക്ക് കഴിഞ്ഞു' വകഭേദം വന്ന വൈറസിൻ്റെ രണ്ടാം വ്യാപനം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്നാം വ്യാപനം അഗ്നിപർവ്വതം പൊട്ടുന്നതിന് സമാനമാവും. ഇത് മുൻകൂട്ടി കണ്ടുള്ള ഇടപെടലാണ് ആരോഗ്യമേഖലയിൽ നടപ്പിലാക്കുന്നത്.
ഇതിൻ്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ച 9 ഒപികൾ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കും. ഇൻപേഷ്യൻ്റിനായി 100 ബെഡുകൾ ഒരുക്കിയിട്ടുണ്ട് 3 നിലകളിലായി ഒപി പ്രവർത്തിക്കും.
108 ആബുലൻസിനെ ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുമായി ബന്ധിപ്പിക്കും. ഐസിയു ശസ്ത്രക്രയ, എക്സറെ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ കൂടുതൽ സൗകര്യവും സജജീകരണങ്ങളും നടപ്പിലാക്കും. വിവിധ മേഖലകളിൽ നിന്നുള്ള സഹായവും സഹകരണവും ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം ഏതു സമയത്തും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.