/sathyam/media/post_attachments/NnpqqLLsahzMbKkIFdqV.jpg)
പാലക്കാട്: ജില്ലാ ആശുപത്രി കാൻറീനിൽ സൗജന്യമായി നൽകേണ്ട ചുടുവെള്ളത്തിനും വിലയീടാക്കുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ആശുപത്രി അധികൃതർ നിസംഗത പാലിക്കുന്നതായും ആരോപണം.
ജില്ലാ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ കാൻ്റീനിലാണ് പകൽകൊള്ള നടക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ വിലക്കുറവിൽ നൽകുന്നതിനാണ് ആശുപത്രിയോട് ചേർന്ന് കാൻ്റീൻ പ്രവർത്തിപ്പിക്കുന്നത്.
കാൻ്റീനിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യത്തിനുള്ള ചുടുവെള്ളം സൗജന്യമായാണ് നൽകാറ്. എന്നാൽ ഇതിന്ന് വിരുദ്ധമായാണ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ കാൻറീൻ പ്രവർത്തിപ്പിക്കുന്നത്.
/sathyam/media/post_attachments/oUhHENgWfi9BlOLMYxZ1.jpg)
ഒരു ലിറ്റർ ചുടുവെള്ളത്തിന് 10 രൂപ പ്രകാരമാണ് കാൻ്റീനിൽ വില ഈടാക്കുന്നത്. മാർഗ്ഗതടസ്സത്തിൻ്റെ പേരിൽ ആശുപത്രി പരിസരത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതോടെയാണ് ആശുപത്രി കാൻ്റീനിൽ കുടിവെള്ളത്തിനും വിലയീടാക്കി തുടങ്ങിയത്.
പരിസരത്ത് കടകളില്ലാതായതോടെ കുടിവെള്ളം പോലും വില കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടായത്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് ജയശ്രീ പറഞ്ഞു.