/sathyam/media/post_attachments/j2V4VEt2GOXqhDXhgs7S.jpg)
പാലക്കാട്: തരിശു ഭൂമിയെ കാർഷിക വൈവിധ്യങ്ങളുടെ പച്ചതുരുത്താക്കുകയും അതു വഴി ഒരു വർഷം 3 ലക്ഷം രൂപ ഖജനാവിനു ലാഭമുണ്ടാക്കാനും ജയിലിലെ കൃഷി കൊണ്ട് സാധിച്ചതിനാണ് ജയില്‍ സൂപ്രണ്ട് കെ അനിൽ കുമാറിന് ഈ വർഷത്തെ ഹരിതശ്രേഷ്ഠ അവാർഡ് ലഭിച്ചത്.
മെമന്റോയും പ്രശസ്തിപത്രവും പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ്, പ്രസിഡന്റ് ശ്യാംകുമാർ എന്നിവർ ചേർന്ന് സൂപ്രണ്ടാഫീസിൽ വച്ച് നടന്ന ചടങ്ങിൽവച്ച് കൈമാറി.