ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്നവർക്കായി എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ലോക്ക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

അടിയന്തര സാഹചര്യത്തിൽ ഹെൽപ് ഡെസ്ക് നമ്പറായ 0491 2505897 ൽ ബന്ധപ്പെടാം. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനും ആശുപത്രിയിൽ പോകുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തുക, ഡീ-അഡിഷൻ സംഭവങ്ങളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ചികിത്സാ സഹായം നൽകുക, അത്യാവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം എന്നിവ താലൂക്ക് തലത്തിൽ സർക്കിൾ ഓഫീസുകളുമായി ബന്ധപ്പെട്ട് എത്തിച്ച് നൽകുക തുടങ്ങിയ സഹായങ്ങളാണ് ഹെൽപ് ഡെസ്ക് മുഖേന ചെയുക.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിമുക്തി മാനേജരുടെ നമ്പറായ 9447879275 ലും 18004252919 ടോൾ ഫ്രീ നമ്പറിലും വിളിക്കാം.

palakkad news
Advertisment