കാർഷിക ഭേദഗതി നിയമം ഇന്ത്യൻ കർഷകരുടെ മരണമണി: സി ചന്ദ്രൻ

ജോസ് ചാലക്കൽ
Sunday, September 27, 2020

പാലക്കാട്: കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ എതിർപ്പുകളെ നിരാകരിച്ചുകൊണ്ട്, പ്രധിഷേധം ഉയർത്തിയ പ്രതിപക്ഷ അംഗങ്ങളെ ജനാതിപത്യ വിരുദ്ധമായി സസ്പെൻഡ് ചെയ്തുകൊണ്ട് ബി ജെ പി സർക്കാർ പാസാക്കിയ കാർഷിക ഭേദഗതി നിയമം ഇന്ത്യൻ കർഷകർക്കുള്ള മരണമണിയാണെന്നു കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ അഭിപ്രായപ്പെട്ടു.

എ ഐ സി സി യുടെ നിർദേശാനുസരണം അഖിലേന്ത്യാ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സി വി സതീഷ് അദ്ധ്യക്ഷം വഹിച്ച ധർണയിൽ ഡി സി സി ജനറൽ സെക്രട്ടറിമാരായ സി ബാലൻ, കെ ഭവദാസ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ചീങ്ങന്നൂർ മനോജ്, പുത്തൂർ രാമകൃഷ്ണൻ, എം സുനിൽകുമാർ, സുധാകരൻ പ്ലാക്കാട്ട്, കെ ഭാഗ്യം, സി എൻ ഉമ, റാഫി ജൈനിമേട്, കെ എൻ സഹീർ,ഹരിദാസ് മച്ചിങ്ങൽ, പ്രഫുൽകുമാർ, എം ശ്രീകുമാർ, ഡി ഷാജിത്കുമാർ, പി എസ് വിബിൻ, ആർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

×