പാലക്കാട് മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാക്കണം: ബിജെപി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നിയമസഭാ ഇലക്ഷന് തൊട്ടുമുമ്പ് ഉദ്ഘാടന മാമാങ്കം കഴിച്ച കേരള സർക്കാരും പാലക്കാട് എംഎൽഎയും ഇനിയെങ്കിലും പാലക്കാട് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാക്കാൻ ശ്രമിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലാ ആശുപത്രി കോവിഡ്ചികിത്സാ കേന്ദ്രമായി മാറിയതിനു ശേഷം പാലക്കാട് മെഡിക്കൽ കോളജിലാണ് ഓ.പി ചികിത്സ നടത്തുന്നത്. എന്നാൽ ഇപ്പോഴും മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയോ ഐസിയു, ഓപ്പറേഷൻ തിയേറ്റർ മുതലായവ ആരംഭിക്കാത്ത സ്ഥിതിവിശേഷമാണ്.

ഇത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചയാണെന്നും ഉടൻ പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment