/sathyam/media/post_attachments/zSnfVpPRlv51BJSNup3q.jpg)
കുവൈറ്റ് : കുവൈറ്റ് സന്ദര്‍ശിക്കുന്ന പാലക്കാട് എംപി വികെ ശ്രീകണ്ഠന് കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഹൃദ്യമായ സ്വീകരണം ഇന്ന് നടക്കും.
ഞായറാഴ്ച വൈകുന്നേരം 6 ന് കെ.എം.സി.സി ഓഫിസ് അബ്ബാസിയയിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഒഐസിസി, കെഎംസിസി നേതാക്കൾ സംബന്ധിക്കു൦.
/sathyam/media/post_attachments/cTT8ruMXkbNfvADTu9ss.jpg)
ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ഇന്ന് ശ്രീകണ്ഠന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. പാലക്കാട് പ്രവാസി അസോസിയേഷന്‍റെ ആഭിമുഖ്യത്തിലും വൈകിട്ട് ആറരയ്ക്ക് വി കെ ശ്രീകണ്ഠന് സ്വീകരണം നല്‍കുന്നുണ്ട്.
/)
മംഗഫ് സംഗീത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വി കെ ശ്രീകണ്ഠനുമായി മുഖാമുഖത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. നാളെയാണ് വി കെ ശ്രീകണ്ഠന്‍ കുവൈറ്റ് സന്ദര്‍ശനം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുക.