Advertisment

മുൻസിപ്പൽ ബസ് സ്റ്റാന്‍റിലിപ്പോള്‍ പൊന്തക്കാടും ക്ഷുദ്രജീവികളും !

New Update

പാലക്കാട്: കോവിഡ് പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ മുൻസിപ്പൽ ബസ്റ്റാനിനെ പറ്റി ആരും ഒന്നും പറയാതെയായി. കെട്ടിടം പൊളിച്ച സ്ഥലത്ത് പൊന്തക്കാട് വളർന്ന് ഇഴജന്തുക്കളുടേയും ക്ഷുദ്രജീവികളുടേയും താവളമായി മാറിയിരിക്കയാണ്.

Advertisment

publive-image

അവയിൽ പലതും ചിലപ്പോൾ റോഡിലേക്കിറങ്ങിവന്ന് കാൽനടയാത്രക്കാർക്കും വഴിവാണിഭക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കയാണ്.

ബസ്റ്റാൻ്റ് പൊളിച്ചതോടെ പ്രദേശത്തെ കച്ചവടക്കാർക്കും ബസ്സുകാർക്കും ഓട്ടോക്കാർക്കും വരുമാനം നാലിലൊന്നായി കുറഞ്ഞു.

പല കടകളും അടച്ചുപൂട്ടി സ്ഥാപന ഉടമകൾ മറ്റു ജോലികളിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ കോവിഡുകൂടി വന്നപ്പോൾ കൂനിന്‍മേല്‍ കുരു എന്നപോലെയായി കാര്യങ്ങള്‍.

ബസ്സുകൾ ചിലത് ഓടുന്നുണ്ടെങ്കിലും കളക്ഷൻ തീരെ കുറവായതിനാൽ നഷ്ടത്തിലാണ് ഓടുന്നത്. ഒട്ടേറെ ബസ്സുകൾ കട്ടപ്പുറത്ത് കയറി തുരുമ്പെടുത്തുകൊണ്ടിരിക്കയാണ്.

കച്ചവടക്കാരുടേയും സ്ഥിതി ഭിന്നമല്ല. സമൂഹവ്യാപന ഭയത്താൽ ഭൂരിപക്ഷം പേരും സ്വന്തം വാഹനത്തിൽ യാത്രയും ഓൺലൈന്‍ കച്ചവടവും ആയതോടെ പല മേഖലകളും തകർന്നു തരിപ്പണമായി.

കോവിഡ് കാലം കഴിഞ്ഞ് ബസ്റ്റാൻ്റ് പണി പൂർത്തിയായാൽ നിലവിലുള്ള ആരൊക്കെ ഈ പ്രദേശത്തുണ്ടാവുമെന്ന് ഈശ്വരനുമാത്രമേ അറിയൂവെന്ന് പരിസരത്തെ ബാക്കിയുള്ള കച്ചവടക്കാർ പറയുന്നു.

palakkad
Advertisment