New Update
പാലക്കാട്: പൗരത്വനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം ചര്‍ച്ചക്ക് പോലും എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടത്തുളത്തിലിറങ്ങി.
Advertisment
അധ്യക്ഷത വഹിച്ച വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനുചുറ്റും വളഞ്ഞു. അഴിമതിഭരണം തുലയട്ടെ, ഗുണ്ടായിസം അവസാനിപ്പിക്കുക, മതേതരത്വം തകര്‍ക്കുന്ന പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യം വിളികളുമായി ഈ റിപ്പോര്‍ട്ട് തയ്യാറാകുന്നതുവരെയും വൈസ് ചെയര്‍മാനെ ഉപരോധിച്ചിരിക്കയാണ്.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കാണികളായിരുന്നു രംഗം വീക്ഷിച്ചുകൊണ്ടിരിക്കയാണ്.