നാട് കാക്കാൻ കൈകോർക്കുക… വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കമായി

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, May 31, 2020

പാലക്കാട്: ‘നാട് കാക്കാൻ കൈകോർക്കുക’ വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന് ജില്ലയിൽ തുടക്കമായി

പിരായിരി പഞ്ചായത്ത് നാലാം വാർഡിൽ കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്ക് വെള്ളം കയറിയ ചിറക്കുളത്തിന് സമീപത്തെ ഡ്രൈനേജ്
ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, മണ്ഡലം ഭാരവാഹികളായ റിയാസ് ഖാലിദ്, എ.കെ.ഫിർദൗസ് തുടങ്ങിയവർ നേതൃത്വം നൽകി.

കാമ്പയിനിന്റെ ഭാഗമായി  വെള്ളക്കെട്ടുകൾ, തോടുകൾ, പൊതു കിണറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങൾ ശുചീകരിക്കും. ആരാഗ്യ ബോധവൽക്കരണം, ഗൃഹസന്ദർശനം, ലഘുലേഖ വിതരണം എന്നിവയും നടക്കും

×