ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു

New Update

പാലക്കാട്: കാട് നാടിൻ്റെ സമ്പത്ത്, കാട്ടുതീ നാടിനാപത്ത്; കാട്ടുതീ തടയുക എന്നീ സന്ദേശവുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം ഡിവിഷനും പാലക്കാട് സഹ്യാദ്രി നേച്ചറൽ ഓർഗനൈസേഷനും സംയുക്തമായി പുറത്തിറക്കിയ ബോധവൽക്കരണ നോട്ടീസ് വിതരണം ആരംഭിച്ചു.

Advertisment

publive-image

നെല്ലിയാമ്പതി, ആലത്തൂർ റെയ്ഞ്ച് ഓഫീസ് പരിധിയിലാണ് വിതരണം ആരംഭിച്ചത്. പോത്തുണ്ടി ചെക്ക് പോസ്റ്റിൽ നടന്ന പ്രകാശനം സഹ്യാദ്രി സെക്രട്ടറി അഡ്വ: ലിജോ പനങ്ങാടൻ നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസിന് നൽകി പ്രകാശനം ചെയ്തു.

സഹ്യാദ്രി ട്രഷറർ അവിട്ടം വിനോദ് ,നെല്ലിയാമ്പതി റെയ്ഞ്ചിലെ ജീവനക്കാർ ,നെല്ലിയാമ്പതി ഫ്ലയിങ്ങ് സ്കോഡ് സെക്ഷൻ ഓഫീസർ മുരളീധരനും ജീവനക്കാരും ആലത്തൂർ റെയ്ഞ്ച് വീഴുമല ബീറ്റ്ഫോറസ്റ്റ് ഓഫീസർ യു. സുരേഷ് ബാബുവും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Advertisment