Advertisment

പാലക്കാട് പ്രവാസി സെന്‍ററിന്‍റെ 'ശ്വാസപ്രതിജ്ഞ' !

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് 19 ൻറെ രണ്ടാം തരംഗം അതിരൂക്ഷമായതിനെതുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ ദുരിതമനുഭവിക്കുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലെയും മറ്റു പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെയും നിരവധി രോഗികൾക്ക് കരുതലിന്റെ കൈത്താങ്ങാവുകയാണ് പാലക്കാട് പ്രവാസി സെന്റർ.

കോവിഡ് മൂലമുള്ള കഠിനമായ ശ്വാസകോശ അസുഖങ്ങളുമായി നിരവധി പേരാണ് ദിനംപ്രതി ജില്ലാ ആശുപത്രിയിൽ എത്തുന്നത്. രോഗികളുടെ എണ്ണം പെരുകിയതോടെ ജില്ലാ ആശുപത്രിയിലും താലൂക് ആശുപത്രികളിലും മെഡിക്കൽ ഓക്സിജന്റെ ലഭ്യതയിൽ കാര്യമായ കുറവാണു ഇക്കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്.

ഈ ആശങ്ക കണക്കിലെടുത്താണ് പാലക്കാട് പ്രവാസി സെന്റർ ജില്ലാ മെഡിക്കൽ ഓഫീസർ, മറ്റു ആരോഗ്യ വകുപ്പ് മേധാവികൾ എന്നിവരുമായി ആലോചിച്ചുകൊണ്ട് ആശുപത്രികൾക്ക് അടിയന്തര ആവശ്യത്തിനുള്ള വെന്റിലേറ്ററുകൾ വാങ്ങിനൽകാനുള്ള തീരുമാനമെടുത്തത്.

യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, സിങ്കപ്പൂർ, യുഎസഎ, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള പാലക്കാടൻ കൂട്ടായ്മയാണ് പാലക്കാട് പ്രവാസി സെന്റർ.

'ശ്വാസപ്രതിജ്ഞ' എന്ന് പേരിട്ടിട്ടുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള സെന്ററിന്റെ ഈ ജീവകാരുണ്യ പദ്ധതിയ്ക്ക് അഭൂതപൂർവ്വമായ പിന്തുണയും സഹായവുമാണ് സെന്റർ അംഗങ്ങളിൽനിന്നും ലഭിക്കുന്നത് എന്ന് പ്രവാസി സെന്റർ പ്രസിഡന്റ് പ്രദീപ് കുമാർ, ഭാരവാഹികളായ, ശശി ചെമ്മങാട്ട്, പ്രദീപ് നെമ്മാറ, മനോജ്‌ ശങ്കർ എന്നിവർ അറിയിച്ചു.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെതന്നെ വെന്റിലേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നതാണ്. സെന്ററിന്റെ ഹെല്പ് ലൈൻ അംഗങ്ങളായ ഡോ. ചാന്ദിനി, ശ്രീകുമാരനുണ്ണി, സംഗീത, എം വി ആർ മേനോൻ, ഉദയ്, പ്രമോദ്,ഗഫൂർ, വിശ്വനാഥൻ എന്നിവരാണ് ഇതുമായുള്ള പ്രവർത്തനികോപനത്തിനു നേതൃത്വം കൊടുക്കുന്നത്.

കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ യുഎയിൽ യാത്രാവിലക്കുമൂലം കുടുങ്ങിപ്പോയ നൂറിലധികം പേരെ പാലക്കാട് പ്രവാസി സെന്ററർ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലെത്തിക്കുകയുjണ്ടായി. വന്ദേ ഭാരത് ദൗത്യത്തിന്റെ മറ്റു സന്നദ്ധ പ്രവർത്തനങ്ങളിലും സെന്റർ സജീവമായി പങ്കെടുത്തിരുന്നു.

palakkad news
Advertisment