പാലം ഫൊറോനാ കുടുംബ സംഗമം – ഫമിലിയ 2019 നടന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 18, 2019

ഫരീദാബാദ് -ഡല്‍ഹി രൂപത സ്ഥാപിതമായി ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്ന  വേളയില്‍, പാലം ഫൊറോനായുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം – ഫമിലിയ 2019 ആഗസ്റ്റ് 18 ഞായറാഴ് ജനക്പുരി എ-ബ്ലോക്ക് എം. സി. ഡി. ഹാളില്‍ നടന്നു.

ഫൊറോനായിലെ – പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ, ദ്വാരക സെന്റ്.പയസ്സ് 10, ജനക്പുരി സെന്റ്.തോമസ്സ്, ഹരിനഗര്‍ ചാവറ കുരിയാക്കോസ്സ് ഏലിയാസ്സ്, വികാസ്സ്പുരി സെന്റ് എഫ്രേം, നജഫ്ഗഡ് സേക്രട്ട് ഹാര്‍ട്ട് എന്നീ 6 ഇടവകകളിലെ 900 കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ സംഗമം സംഘടിപ്പിച്ചത്.

ഇടവകകളിലെ വ്യക്തികളെയും, കുടുംബങ്ങളെയും കൂടുതല്‍ പരിചയ പ്പെടുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഗമത്തിനു രൂപംകൊടുത്തിരിക്കുന്നത്.

2004 ആഗസ്റ്റ് 1 ന് ദിവംഗതനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയ ത്തില്‍ പിതാവ് പള്ളിയുടെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. ദ്വാരക 2005 ജൂണ്‍ 15 ന് ഡല്‍ഹി രൂപതയില്‍ ഒരു വ്യക്തിഗത ഇടവക ആയി.

2008 ല്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയ ത്തില്‍ പിതാവ് പള്ളിയുടെ ആശീര്‍വാദ കര്‍മം നിര്‍വഹി ച്ചു ഹരി നഗര്‍ സി.എം. ഐ. ഭവനം 1989 ല്‍ നിലവില്‍ വന്നു. 2003 ജൂലൈയില്‍ ഹരി നഗര്‍ ഒരു സ്വതന്ത്രമാസ്സ് സെന്ററും 2005 ആഗസ്റ്റ് 7 ന് ഇടവകയും ആയി ജനക്പുരിയില്‍ 2003 ആഗസ്റ്റ് 8 മുതല്‍ ഇടവക പ്രവര്‍ ത്തനം തുടങ്ങി. 2007 ഫെബ്രുവരി 11 ന് എറണാകുളം -അങ്കമാലി അതിരൂപതാ സഹായ മെത്രാ3 അഭിവന്ദ്യ തോമസ്സ് ചക്യത്ത്പിതാവ് പള്ളിയുടെ ആശീര്‍വാദ കര്‍മം നട ത്തി.

വികാസ് പുരി 2003 ജൂലൈ 1 ന് ഡല്‍ഹി രൂപതയില്‍ ഒരു വ്യക്തിഗത ഇടവക ആയി. 2009 നവംബര്‍ 29 ന് ഡല്‍ഹി അതി രൂപതാദ്ധ്യക്ഷൻ അഭി. വിൻസന്റ് എം. കോണ്‍സസ്സാവോ പിതാവ് പള്ളിയുടെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു.

നജഫ്ഗഡില്‍ 2013 ഡിസംബര്‍ 23 മുതല്‍ ഇടവക പ്രവര്‍ ത്തനം ആരംഭി ച്ചു. 2017 ജൂലൈ 16 ന്ഫരീദാബാദ് -ഡല്‍ഹി രൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് പള്ളിയുടെ ആശീര്‍വാദ കര്‍മം നിര്‍വഹി ച്ചു. ആഗസ്റ്റ് 18 ഞായറാഴ് ച്ച രാവിലെ 10.30 ന് രജിസ്റ്റ്രേഷൻ ആരംഭിക്കും. തുടര്‍ന്ന് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന വിശിഷ്ടാതിഥികളെ ഫൊറോനാ വികാരി വെരി. റവ. ഫാ. അബ്രഹാം ചെമ്പോറ്റിക്കല്‍ സ്വാഗതം ചെയ്യുന്നതാണ്.

ഫരീദാബാദ്-ഡല്‍ഹി രൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ്ഭരണികുളങ്ങര ഫൊറോനയിലെ 6 ഇടവക വികാരിമാരായ വെരി. റവ. ഫാ. അബ്രഹാം ചെമ്പോറ്റിക്കല്‍ എം.എസ്. ടി, റവ. ഫാ. ബിജു കണ്ണമ്പുഴ, റവ. ഫാ. ആന്റോ കാമിരത്തിങ്കല്‍, സി.എം.ഐ., റവ. ഫാ. ജോര്‍ജ്ജ് കിഴുതറ, റവ. ഫാ. സെബാസ്റ്റ്യൻ മൂലേച്ചാലില്‍, വി.സി, റവ. ഫാ. ആന്റൂ ആലുമ്ൂട്ടില്‍ എം. എസ്. ടി. എന്നിവര്‍ക്കൊപ്പം തിരികള്‍ തെളിച്ച് പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ കുര്യാക്കോസ്സ്ഭരണികുളങ്ങര പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

×