New Update
/sathyam/media/media_files/2025/11/04/police-van-2025-11-04-09-05-41.jpg)
കോട്ടയം : പാലാ - തൊടുപുഴ റോഡിൽ പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്.
Advertisment
ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ ഭാഗത്തു വെച്ച് അപകടം സംഭവിച്ചത്.
വാഹനം റോഡരികിലെ ഓടയുടെ ഭാഗമായി നിർമിച്ച ചെറിയ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ട്രാഫിക് എസ്ഐ.നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരുക്കേറ്റത്,
സെബിന്റെ കാലിന് ഒടിവ് സംഭവിച്ചതായും മുഖത്ത് പരുക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
. മറ്റ് രണ്ടു പേരുടെയും പരുക്ക് ഗുരുതരമല്ല ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us