ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കുറച്ച് കാലങ്ങളായി വാർത്തകൾക്കൊപ്പം ട്രോളുകളിലും ഇടം നേടുന്നുണ്ട് പാലാരിവട്ടം പാലം. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് പാലാരിവട്ടം പാലത്തെ ട്രോളി ഒരുക്കിയിരിക്കുന്ന ഒരു പാട്ട്. രമ്യ സർവദദാസ് വരികളെഴുതി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്ന ഗാനം ഹാസ്യ രൂപേണയാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായതോടെയാണ് എറണാകുളത്തെ പാലാരിവട്ടം മേൽപ്പാലം വാർത്തകളിൽ ഇടംനേടിയത്. പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാകുമോ എന്ന് ഹൈക്കോടതിപോലും ചോദിച്ചിരുന്നു. വ്യത്യസ്തമായ ആലാപനവും സമകാലിക പ്രസക്തി കൊണ്ടും പാട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്.