ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
പള്ളങ്കോട്:ദേലംപാടി റൈഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്റസ അധ്യാപകർക്കും പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മദ്റസാധ്യാപകരുടെ സംഘടനയായ ദേലംപാടി റൈഞ്ച് സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ മാതൃകയായി.
Advertisment
/sathyam/media/post_attachments/EvI40Q9AS5GfxB6g43XE.jpg)
കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം നേരിടേണ്ടി വന്നത് മുഅല്ലിമുകളാണ്.
വരുമാനം കുറഞ്ഞതും ജീവിതച്ചെലവ് വർദ്ധിച്ചതും മദ്റസാധ്യാപകരെ ഏറെ ദുതിതത്തിലാഴ്ത്തി.
ഈയൊരു സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ ഈദ് കിറ്റ് വിതരണം ചെയ്യാൻ എസ്.ജെ.എം. മുമ്പോട്ടു വന്നത്.
റൈഞ്ച് പ്രസിഡൻറ് അബ്ദുറഹ്മാൻ അഹ്സനി,ജനറൽ സെക്രട്ടറി ഹനീഫ് സഅദി അൽ കാമിലിയെ കിറ്റുകൾ ഏൽപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.സുലൈമാൻ സഅദി കൊട്യാടി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, ഇബ്റാഹീം നഈമി പള്ളങ്കോട് സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us