New Update
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഒരു 'സിനിമാ കൊട്ടക'. പഴയ കൊട്ടകയല്ല പുതിയ മള്‍ട്ടിപ്ലക്‌സ്. അഞ്ചാനി സിനിമാസ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/xwEU9CpstCsmJBIRRQmH.jpg)
ആദ്യ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം തിയറ്റര്‍ ഉടമ ജിജി അഞ്ചാനി സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്ക് നല്‍കി നിര്‍വഹിച്ചു. സിനിമാ താരങ്ങളായ അനിഖ സുരേന്ദ്രന്‍, കോട്ടയം പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
/sathyam/media/post_attachments/MjZWr9KHXzUPICEgtpkH.jpg)
മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് സിനിമയായ മമ്മൂട്ടിയുടെ 'മാമാങ്കം' ഡിസംബര്‍ 12 മുതല്‍ തിയറ്ററിലെ 3 സ്‌ക്രീനുകളിലും പ്രവര്‍ത്തനം തുടങ്ങും. പ്ലാറ്റിനം, ഗോള്‍ഡ് ടിക്കറ്റുകള്‍ക്ക് യഥാക്രമം 250, 150 രൂപയാണ് ചാര്‍ജ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന 'ഐശ്വര്യ' തിയറ്ററായിരുന്നു പണ്ട് പള്ളിക്കത്തോടുകാരൂടെ ഏക വിനോദോപാധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us