ജോയ് ഡാനിയേലിന് പാം അക്ഷരതൂലിക കഥാ പുരസ്കാരം

New Update

publive-image

സത്യം ഓൺലൈനിൽ 'പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ' എന്ന കോളം എഴുതുന്ന ജോയ് ഡാനിയേലിന് പാം അക്ഷരതൂലിക കഥാപുരസ്കാരം. 'റിഡൻഡൻസി' എന്ന കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രവാസ ജീവിതത്തിൻറെ നിസ്സഹായതയും നൊമ്പരവും വിഹ്വലതകളും ആഗോളീകരണം നമ്മിലേൽപിച്ച ആഘാതങ്ങളും തൊഴിൽനഷ്ടവും ശക്തമായി ആവിഷ്കരിക്കുന്ന കഥയാണ് 'റിഡൻഡൻസി' എന്ന് ജൂറി വിലയിരുത്തി. പാം രക്ഷാധികാരി ഷീലാ പോൾ, പ്രസിഡൻ്റ് വിജു സി. പരവൂർ, ജനറൽ സെക്രട്ടറി ജയകുമാർ, വെള്ളിയോടൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചതാണിത്. നോവലിസ്റ്റും കഥാകൃത്തുമായ ടി. കെ. ശങ്കരനാരായണൻ ജൂറി ചെയർമാനായ പുരസ്കാര കമ്മറ്റിയിൽ മലയാളം അധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീൺ പാലിക്കൽ എന്നിവർ അംഗങ്ങളായിരുന്നു.

Advertisment

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയായ ജോയ് ഡാനിയേൽ 2017 മുതൽ സത്യം ഓൺലൈനിൽ 'പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ' എഴുതിവരുന്നു. ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്. കൂടൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ആദ്യകാല പഠനം. ആദ്യകഥ 'ഒരു ശവപെട്ടിയും അതിൻറെ യജമാനനും' 1995-ൽ മംഗളം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിതാവ് കെ.വി.ഡാനിയേൽ, മാതാവ് പരേതയായ ചിന്നമ്മ, ഭാര്യ ബിന്ദു, മകൾ ദിയ ആൻ ജോയ്.

Advertisment